Friday, July 1, 2011

അധ്യാപക ധര്‍ണ

സി.ബി.എസ്.സി സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക,അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആക്കി വിദ്യാഭ്യാസ അവകാശ നിയമം ഈ വര്‍ഷം തന്നെ നടപ്പാക്കുക, ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക,ഇടതു സര്‍ക്കാര്‍ നിയമവിരുദ്ധമായി നടത്തിയ അനധികൃത നിയമനങ്ങളും ഡെപ്യൂട്ടേഷനുകളും നിര്‍ത്തലാക്കുക,പ്രൈമറി,ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക,അധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജി.എസ്.ടി.യു സംസ്ഥാനം ഒട്ടാകെ നടത്തിയ ധര്‍ണയുടെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.2011 ജൂണ്‍ 30 ന് ജി.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ആര്‍.മുരളീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പി.എ.ജോണ്‍ ബോസ്കോ,ജില്ലാ സെക്രട്ടറി എം.ഡി.ഓമനക്കുട്ടന്‍,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍.ദയാനന്ദന്‍,സി.സി.മധു,കെ.ജയവിക്രമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.














No comments:

Post a Comment