Friday, July 15, 2011
ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ജൂലൈ 8,9 തിയതികളില്‍ മുഹമ്മ ഗവ.എല്‍.പി.സ്കൂളില്‍ നടന്നു.ജില്ലയിലെ പതിനൊന്ന് ഉപജില്ലകളില്‍ നിന്നുള്ള എണ്‍പതോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.ഒമ്പതാം തിയതി രാവിലെ പത്തുമണിക്ക് ഡി.സി.സി.പ്രസിഡന്റ് എ.എ.ഷുക്കൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജി.എസ്.ടി.യു. റവന്യൂ ജില്ലാ പ്രസിഡന്റ് പി.എ.ജോണ്‍ബോസ്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.സലിം,മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്.റ്റി.റജി,റവന്യൂ ജില്ലാ സെക്രട്ടറി എം.ഡി.ഓമനക്കുട്ടന്‍,എന്‍.ദയാനന്ദന്‍,ഉഷാകുമാരി,തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പൊതു വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍, വിദ്യാഭ്യാസ അവകാശ നിയമം കേരളീയ സാഹചര്യത്തില്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ജെ.ശശി, എ.നാസര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വിനയദാസ്,എക്സിക്യൂട്ടീവ് അംഗം എ.ആര്‍.പ്രസാദ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.ശശിധരന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മാവതിയമ്മ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. കെ.പി.സുദര്‍ശന്‍, കെ.ജയവിക്രമന്‍,ഇ.ആര്‍.ഉദയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
Thursday, July 7, 2011
ജി.എസ്.ടി.യു. ആലപ്പുഴ റവന്യൂ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ജൂലൈ 8,9 തിയതികളില്‍ മുഹമ്മ ഗവ.എല്‍.പി.സ്കൂളില്‍ നടക്കും.ജില്ലയിലെ പതിനൊന്ന് ഉപജില്ലകളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതാണ്.ഒമ്പതാം തിയതി രാവിലെ പത്തുമണിക്ക് ഡി.സി.സി.പ്രസിഡന്റ് എ.എ.ഷുക്കൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ജി.എസ്.ടി.യു. റവന്യൂ ജില്ലാ പ്രസിഡന്റ് പി.എ.ജോണ്‍ബോസ്കോ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.സലിം,മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്.റ്റി.റജി,റവന്യൂ ജില്ലാ സെക്രട്ടറി എം.ഡി.ഓമനക്കുട്ടന്‍,എന്‍.ദയാനന്ദന്‍,ഉഷാകുമാരി,തോമസ് മാത്യു എന്നിവര്‍ പ്രസംഗിക്കും.
പൊതു വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍,വിദ്യാഭ്യാസ അവകാശ നിയമം കേരളീയ സാഹചര്യത്തില്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ജെ.ശശി, എ.നാസര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വിനയദാസ്,എക്സിക്യൂട്ടീവ് അംഗം എ.ആര്‍.പ്രസാദ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.ശശിധരന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും.തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മാവതിയമ്മ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും. കെ.പി.സുദര്‍ശന്‍, കെ.ജയവിക്രമന്‍,ഇ.ആര്‍.ഉദയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതാണ്.